മുടികൊഴിച്ചിൽ കുറയ്ക്കാൻ തെെര് കൊണ്ടുള്ള ഹെയർ പാക്ക്

ഹെല്‍ത്ത് ഡസ്ക്
Wednesday, February 10, 2021

മുഖസൗന്ദര്യത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ഏറ്റവും മികച്ചതാണ് തെെര്. താരന്‍, പേന്‍ശല്യം, അകാലനര, മുടികൊഴിച്ചില്‍ എന്നിവ അകറ്റാന്‍ തെെര് സഹായിക്കുന്നു. വീട്ടില്‍ വളരെ എളുപ്പം പരീക്ഷിക്കാവുന്ന തെെര് കൊണ്ടുള്ള രണ്ട് തരം ഹെയർ പാക്കുകൾ…

ഒന്ന്

തെെര് 1 കപ്പ്
നാരങ്ങ നീര് 2 ടീസ്പൂൺ

തെെരും നാരങ്ങ നീരും രണ്ടും കൂടി നല്ല പോലെ യോജിപ്പിച്ച് മിശ്രിതമാക്കിവയ്ക്കുക. ശേഷം
തലയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട്തവണ ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്.

രണ്ട്

മുട്ട 1 എണ്ണ
തെെര് 2 ടീസ്പൂൺ

മുട്ടയും തെെരും രണ്ടും കൂടി നല്ല പോലെ യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം തലയിൽ പുരട്ടുക.15 മിനിറ്റ് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

×