'ഹലോ ഫ്രണ്ട്സ് - സ്വിറ്റ്സർലൻഡ്' സഹായ ഹസ്തം കരിമണ്ണൂരിലേയ്ക്ക്

author-image
nidheesh kumar
New Update

publive-image

Advertisment

തൊടുപുഴ: കരിമണ്ണൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ സേവനങ്ങൾക്കായി, പ്രവാസി മലയാളി വാട്ട്സ് ആപ്പ് കൂട്ടായ്മയായ "ഹലോ ഫ്രണ്ട്സ് - സ്വിറ്റ്സർലൻഡ്" നൽകിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ ഡോ. ഷാലു കെ.എച്ചിന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ കൈമാറി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ദേവസ്യ ദേവസ്യ, സോമി പറയന്നിലം എന്നിവർ സന്നിഹിതരായിരുന്നു.

അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ തങ്ങളുടെ ജൻമഭൂമിയായ കേരളത്തിന് വേണ്ടി കർമ്മഭൂമിയായ സ്വിറ്റ്സർലൻഡിൽ ഇരുന്ന് ചെയ്യുന്ന "ഹലോ ഫ്രണ്ട്സ്" എന്ന വാട്സാപ്പ് കൂട്ടായ്മ നാടിന്റെ കടപ്പാട് അർഹിക്കുന്നു എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മാത്രവുമല്ല, ഒരു വാട്സാപ്പ് കൂട്ടായ്മ, നൻമയുടെയും, സേവനത്തിന്റയും തിരി തെളിക്കാൻ ഉപകാരപ്പെടുമെന്നും സഹായം ചെയ്തവർക്ക് ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാട്സാപ്പ് കൂട്ടായ്മ യുടെ നേതൃത്വം വഹിക്കുന്ന അഡ്മിൻ ടോമി തൊണ്ടാംകുഴിക്കും ഒപ്പം ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന ഗവേണിങ്ങ് ബോഡിക്കും നമ്മുടെ പഞ്ചായത്തിന് ഹലോ ഫ്രണ്ട്സിനു വേണ്ടി സഹായമൊരുക്കിയ വിൻസൻ്റ് പറയന്നിലത്തിനും ഹൃദ്യമായ നന്ദി രേഖപ്പെടുത്തിയാണ് മാത്യു തന്റെ ഹൃസ്വമായ പ്രസംഗം അവസാനിപ്പിച്ചത്.

സർക്കാർ നിർദ്ദേശമനുസരിച്ചുള്ള കോവിഡ് പ്രോട്ടൊക്കോൾ പാലിച്ചാണ് ചടങ്ങ് നടന്നത്. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ദേവസ്യ ദേവസ്യ ആണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസി ലോകത്ത് മാതൃക ആയ ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡുമായി ബന്ധപ്പെട്ട് സഹായഭ്യർത്ഥന നടത്തിയത്.

-പി.എസ്.കെ പ്രവീൺ

idukki news
Advertisment