New Update
ഗാസ : ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഗാസ സിറ്റി കമാൻഡർ അടക്കം നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസ സിറ്റി കമാന്‍ഡർ ബാസീം ഈസയാണ് കൊല്ലപ്പെട്ടത്. ബാസിം ഈസ തങ്ങിയ കെട്ടിടത്തിൽ ഇസ്രായേൽ ബോംബിടുകയായിരുന്നു. ഗാസ പൊലീസ് ആസ്ഥാനമടക്കം നിരവധി സ്ഥലങ്ങളിൽ ബോംബിട്ടതായാണ് റിപ്പോർട്ട്.
Advertisment
2014 ന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഹമാസ് തലവനാണ് ബാസീം ഈസ. ഈസ അടക്കം നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ഹമാസ് പ്രതികരിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണ സംവിധാനത്തിന്റെ തലവനും കൊല്ലപ്പെട്ടു.