പഠനത്തിനൊപ്പം മീന്‍ വിറ്റത് വൈറലായി, അപകടത്തില്‍ നട്ടെല്ലിനു ഗുരുതര പരിക്കും; വിധിയെ തോല്‍പ്പിച്ച ഹനാന്‍ വര്‍ക്കൗട്ട് വീഡിയോയുമായി വീണ്ടും സോഷ്യല്‍ മീഡിയ കീഴടക്കുന്നു

author-image
Charlie
New Update

publive-image

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് ഹനാൻ. പഠനത്തിനിടയിൽ മീൻ കച്ചവടം നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോയ പെൺകുട്ടിയായിരുന്നു ഹനാൻ. ഈ വാർത്ത കേരളത്തിലെ മാധ്യമങ്ങൾ എല്ലാം ഏറ്റെടുത്തിരുന്നു. അങ്ങനെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.ഹനാൻ്റെ വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആളുകൾ ആണ് വീഡിയോയുടെ താഴെ മികച്ച അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. നിരവധി പെൺകുട്ടികൾക്ക് ഒരു പ്രചോദനമാണ് ഹനാൻ എന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളിൽ പറയുന്നത്

Advertisment

2018 വർഷത്തിൽ താരത്തിന് ഒരു അപകടം സംഭവിച്ചിരുന്നു. നട്ടെല്ലിന് ആയിരുന്നു താരത്തിന് പരിക്കേറ്റത്. സർജറിക്ക് ശേഷം വലിയ രീതിയിലുള്ള മാറ്റങ്ങൾ ആയിരുന്നു ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്. ഇനി എഴുന്നേറ്റു നടക്കുന്നതിന് 10% മാത്രമേ സാധ്യതയുള്ളൂ എന്നായിരുന്നു ഡോക്ടർമാർ പോലും പറഞ്ഞിരുന്നത്. റോഡിലൂടെ എല്ലാം നടന്നു പോകുമ്പോൾ, “ആ കൊച്ചു തവിടുപൊടിയായി, പണ്ട് ഉണ്ടായിരുന്നത് പോലെ ഒന്നുമല്ല” എന്നൊക്കെ ആളുകൾ പറയുന്നത് കേൾക്കുമ്പോൾ വലിയ രീതിയിലുള്ള വിഷമം വരുമായിരുന്നു എന്നാണ് ഹനാൻ പറയുന്നത്.

ജിൻ്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിൽ ആണ് ഹനാൻ ജോയിൻ ചെയ്തിരിക്കുന്നത്. വെറും രണ്ടു മാസം കൊണ്ടാണ് താരം ഇപ്പോൾ ബോഡി ഇത്തരത്തിൽ ടോൺ ചെയ്തെടുത്തിരിക്കുന്നത്.  Anec Dot മീഡിയ യൂട്യൂബ് ചാനലിൽ ആണ് ഹനാൻ്റെ വർക്കൗട്ട് വീഡിയോയും വിശേഷങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവർ തന്നെയാണ് ഹനാൻ്റെ കിടിലൻ വർക്കൗട്ട് ചിത്രങ്ങളും പകർത്തിയിരിക്കുന്നത്. ചിത്രങ്ങളെല്ലാം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

Advertisment