Advertisment

ഇംഗ്ലണ്ടിനെ ഒന്നാകെ കരയിച്ച "ഹാൻഡ് ഓഫ് ഗോഡ് " എന്തായിരുന്നു ?

New Update

publive-image

Advertisment

1986 ലോകകപ്പ് ഫുട്ബാൾ. ഡിയാഗോ മാറഡോണയുടെ നേതൃത്വത്തിലുള്ള അർജന്റീനയുടെ ടീം ഇംഗ്ലണ്ടുമായി ക്വർട്ടർ ഫൈനൽ മത്സരം കളിക്കുകയായിരുന്നു.

ആദ്യപകുതിയിൽ ഇരു ടീമുകളും ഗോളൊന്നും നേടിയില്ല .എന്നാൽ രണ്ടാം പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി കളിയുടെ രോമാഞ്ചം അതിൻ്റെ ഉത്തുംഗതയിലാക്കി.

മത്സരമവസാനിക്കാൻ കേവലം 6 മിനിറ്റു മാത്രം ബാക്കി. ഇംഗ്ളണ്ടിന്റെ മിഡ് ഫീൽഡർ സ്റ്റീവ് ഹോസ് തങ്ങളുടെ ഗോൾകീപ്പർക്ക് ഉഅയർത്തിൽ നൽകിയ പാസ്സ് മിന്നൽവേഗത്തിൽ പാഞ്ഞുവന്ന മറഡോണ ഹെഡ് ചെയ്‌ത്‌ ഗോളാക്കുകയായിരുന്നു.

അങ്ങനെ അർജന്റീന സെമിഫൈനൽ ജയിക്കുകയും പിന്നീട് നടന്ന രണ്ടു മത്സരങ്ങളും ജയിച്ച് ജേതാക്കളാകുകയുമായിരുന്നു.

എന്നാൽ ഇത് യഥാർത്ഥത്തിൽ ഗോൾ ആയിരുന്നില്ല. മാച്ച് റഫറിയുടെ അശ്രദ്ധയായിരുന്നു കാരണം. മറഡോണയുടെ കൈതട്ടിയാണ് പന്ത് ഗോൾപോസ്റ്റിൽ പതിച്ചതെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു.

മറഡോണ ഗോൾ അടിച്ചശേഷവും അർജന്റീനയുടെ കളിക്കാർ ആഹ്ളാദപ്രകടനം നടത്തിയില്ലെന്നു മാത്രമല്ല, ഇംഗ്ലണ്ട് കളിക്കാർ ഇത് ഗോളല്ലെന്ന് മാച്ച് റഫറിയുമായി തർക്കിക്കുകയും ചെയ്‌തെങ്കിലും റഫറി വഴങ്ങിയില്ല.

ഇംഗ്ളണ്ട് കളിക്കാരുടെയും അവരുടെ ആരാധകരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. പലരും വാവിട്ടു നിലവിളിച്ചു. അർജന്റീന വിജയി ടീമായി പ്രഖ്യാപിക്കപ്പെട്ടു.

മത്സരശേഷം ഈ ഗോളിനെപ്പറ്റി മാറഡോണയോട് പത്രക്കാർ ആരാഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ അന്നത്തെ പ്രതികരണം "ഇത് അൽപ്പം എൻ്റെ തലയിലും ബാക്കി ദൈവത്തിന്റെ കയ്യിലും തട്ടിയാണ് ഗോളായത് " എന്നായിരുന്നു.

അതുകൊണ്ടാണ് ഈ ഗോൾ "ഹാൻഡ് ഓഫ് ഗോഡ്" ( Hand of God ) എന്ന പേരിൽ ഫുട്ബാൾ ചരിത്രത്തിൽ ഇടം നേടിയതും അതിനുശേഷം ആരധകർ ഇതിനെ ഗോൾ ഓഫ് ദി സെഞ്ചുറി ആയി തെളിഞ്ഞെടുത്തതും.

പിന്നീട് 19 വർഷങ്ങൾക്കുശേഷം 2005 ൽ ഒടുവിൽ മാറഡോണ സമ്മതിച്ചു ആ ഗോൾ തൻ്റെ കൈതട്ടിയാണ് ഗോൾപോസ്റ്റിൽ പതിച്ചതെന്ന സത്യം.

voices
Advertisment