New Update
Advertisment
ന്യൂഡൽഹി: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല അദ്ധ്യാപകനും മലയാളിയുമായ ഹാനി ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈ ജെജെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണിന്‍റെ അണുബാധയ്ക്കായുള്ള ചികിത്സയ്ക്കായാണ് ഹാനി ബാബുവിനെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹാനി ബാബുവിന് വിദഗ്ധ ചികിത്സ വേണമെന്നും ഇതിനായി ആശുപത്രി മാറ്റം ആവശ്യപ്പെടുമെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.