ഭീമാ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 14, 2021

ന്യൂഡൽഹി: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല അദ്ധ്യാപകനും മലയാളിയുമായ ഹാനി ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈ ജെജെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

കണ്ണിന്‍റെ അണുബാധയ്ക്കായുള്ള ചികിത്സയ്ക്കായാണ് ഹാനി ബാബുവിനെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹാനി ബാബുവിന് വിദഗ്ധ ചികിത്സ വേണമെന്നും ഇതിനായി ആശുപത്രി മാറ്റം ആവശ്യപ്പെടുമെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.

×