ദുബായിലെ എല്ലാ എയർപോർട്ടുകളിലും ഇനി ഇന്ത്യൻ രൂപയിൽ സാധനങ്ങൾ വാങ്ങാം - ദുബായ് ഇന്ത്യക്കാർക്ക് സന്തോഷവാർത്ത

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ദുബായിലെ എല്ലാ എയർപോർട്ടുകളിലും ഇനി ഇന്ത്യൻ രൂപയിൽ സാധനങ്ങൾ വാങ്ങാം. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ മൂന്നു ടെർമിനലുകളിലും അൽ മക്തൂം എയർപോർട്ടിലും ഉള്ള എല്ലാ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽനിന്നും മറ്റു കടകളിൽനിന്നും ഇനിമുതൽ ഇന്ത്യൻ രൂപ നൽകി എന്ത് സാധനവും വാങ്ങാവുന്നതാണ്.

Advertisment

കടകളിലെല്ലാം ഇന്ത്യൻ രൂപ സ്വീകരിച്ചുതുടങ്ങി. ഇന്ത്യക്കാരായ സന്ദർശകരെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ രൂപ, ദിർഹത്തിലേക്കോ. ഡോളറിലേക്കോ മാറ്റുമ്പോഴുള്ള വലിയ വിനിമയ നഷ്ടം ഇതുമൂലം ഒഴിവാക്കാനാകുന്നതാണ്.

ഗൾഫ് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്ത 9 കോടി യാത്രക്കാരിൽ 1.22 കോടി ആളുകൾ ഇന്ത്യാക്കാരായിരുന്നു. അതുകൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് കരുതുന്നു.

ഇതോടെ ദുബായ് എയർപോർട്ടിൽ അംഗീകാരം ലഭിക്കുന്ന ലോകത്തെ 16 -) മത്തെ കറൻസിയായി ഇന്ത്യൻ രൂപ.

kanappurangal
Advertisment