ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തേക്കാള്‍ നല്ല മനുഷ്യനെ നിങ്ങള്‍ക്ക് ലഭിക്കില്ല ; ബി.സി.സി.ഐക്കെതിരെ പൊട്ടിത്തെറിച്ച് ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡസ്ക്
Wednesday, August 7, 2019

മുംബൈ: വിരുദ്ധ താല്‍പ്പര്യത്തിന്റെ പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്. ദ്രാവിഡിനെ പിന്തുണച്ച ഗാംഗുലിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.

‘ശരിക്കും..? ഇതെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല…ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തേക്കാള്‍ നല്ല മനുഷ്യനെ നിങ്ങള്‍ക്ക് ലഭിക്കില്ല. ഈ ഇതിഹാസതാരങ്ങള്‍ക്ക് നോട്ടീസയക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ക്രിക്കറ്റിന്റെ പുരോഗതിയ്ക്ക് അവരുടെ സേവനം ആവശ്യമാണ്. അതെ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ’- ഇതായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

×