തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അതിന്റെ നിര്‍മ്മാണം തമിഴ്‌നാടിനെ ഏല്‍പ്പിക്കുന്നതാകും നല്ലതെന്ന് നടന്‍ ഹരീഷ് പേരടിയുടെ പരിഹാസം.
/sathyam/media/post_attachments/TbwrMxpVO3J8ui58JmGV.jpg)
തമിഴ്‌നാട് ആകുമ്പോള്‍ നല്ല ഡാം പണിയുമെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാന്‍ കഴിയുമെന്നും നടന്‍ കുറിച്ചു. കേരളമാണ് ഡാം പണിയുന്നതെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് നടന്‍ പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകൾ
2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്...പക്ഷെ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്...
പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് KSRTC ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ light-ൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്...
തമിഴ്നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം...അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടിവരും.