മരിച്ച് പോയെങ്കിലും നടികര്‍ തിലകത്തിന്റെ അനുഗ്രഹം വാങ്ങാന്‍ ആ വീട്ടിലേക്ക് ഒരു ദിവസം ഞാന്‍ പോവും… അഭിനയത്തിന്റെ ആ സ്മാരകത്തില്‍ കുറച്ച് നേരം ഇരിക്കാന്‍.. തലമുറകളിലൂടെ കൈമാറപ്പെട്ട ആ അംഗീകാരത്തിനു മുന്നില്‍ തലകുനിക്കാന്‍…: ഹരീഷ് പേരടി

ഫിലിം ഡസ്ക്
Sunday, February 21, 2021

നടന്‍ പ്രഭുവിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ഹരീഷ് പേരടി. അനശ്വര നടന്‍ ശിവജി ഗണേശന്റെ മകനായ പ്രഭുവിനെ ഇളയ നടികര്‍ തിലകം എന്നാണ് താരം പരാമര്‍ശിച്ചിരിക്കുന്നത്. പ്രഭു അച്ഛന്റെ സിനിമകള്‍ കണ്ടിട്ടു എന്ന് ചോദിച്ചതും വിശേഷങ്ങള്‍ പങ്കുവച്ചുമായ കാര്യങ്ങളാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ഇളയ നടികര്‍ തിലകത്തോടൊപ്പം വീണ്ടും… നടനെ നടനായി കാണുക, സ്‌നേഹം വിളമ്പുക, മനുഷ്യത്വത്തിന്റെ പ്രഭുവായി മാറുക… അക്ഷരം തെറ്റാതെ വിളിക്കാം പ്രഭു സാര്‍… സ്വന്തം അച്ഛന്റെ നടികര്‍ തിലകം ശിവാജി സാറിന്റെ പടങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചു…

ഞാന്‍ പറഞ്ഞു കുളൂര്‍ സാറിന്റെ കീഴില്‍ നാടകം പഠിക്കുമ്പോള്‍ ഞങ്ങളുടെ ഒരു പാഠവും പരീക്ഷയും ശിവാജി സാറിന്റെ സിനിമകള്‍ കാണുകയും അതിന് ഉത്തരങ്ങള്‍ എഴുതലുമായിരുന്നു എന്ന്… ശിവാജി സാറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ആ വീട്ടിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്…

മരിച്ച് പോയെങ്കിലും നടികര്‍ തിലകത്തിന്റെ അനുഗ്രഹം വാങ്ങാന്‍ ആ വീട്ടിലേക്ക് ഒരു ദിവസം ഞാന്‍ പോവും… അഭിനയത്തിന്റെ ആ സ്മാരകത്തില്‍ കുറച്ച് നേരം ഇരിക്കാന്‍.. തലമുറകളിലൂടെ കൈമാറപ്പെട്ട ആ അംഗീകാരത്തിനു മുന്നില്‍ തലകുനിക്കാന്‍….

×