രാഹുൽ ഗാന്ധിയെ പോലുള്ള മനുഷ്യനോട് എവിടെയൊക്കെയോ ഒരു സ്നേഹമുണ്ട്. ആ മനുഷ്യൻ അങ്ങനെയൊക്കെ കളിക്കാൻ പാടുണ്ടോ? നാടകമെന്ന് ഹരീഷ് പേരടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, February 27, 2021

മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുല്‍ ഗാന്ധി നടത്തിയ കടല്‍യാത്രയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. രാഹുൽ ഗാന്ധിയെ പോലുള്ള മനുഷ്യനോട് ഒരു സ്നേഹമുണ്ട് എന്നാൽ അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഇത്തരത്തിലുള്ള നാടകങ്ങൾ കളിക്കാൻ പാടില്ലായിരുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു.

നമുക്കൊക്കെ രാഹുൽ ഗാന്ധിയെ പോലുള്ള മനുഷ്യനോട് എവിടെയൊക്കെയോ ഒരു സ്നേഹമുണ്ട്. ആ മനുഷ്യൻ അങ്ങനെയൊക്കെ കളിക്കാൻ പാടുണ്ടോ? ഹരീഷ് പേരടി പറഞ്ഞു

‘കേരളം പോലൊരു സാക്ഷര സംസ്ഥാനത്തിലെ ജനങ്ങളുടെ മുന്നിൽ ഇത്തരത്തിൽ ഉള്ള നാടകങ്ങൾ കൊണ്ടാണോ കോൺഗ്രസ് പോലൊരു പ്രസ്ഥാനത്തെ നയിക്കേണ്ടത് അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും വിലയിരുത്തട്ടെ’, ഹരീഷ് പേരടി പറഞ്ഞു.

×