‘ഏത് മതമായാലും രാഷ്ട്രീയമായാലും ജാതിയായാലും നിങ്ങളൊക്കെ വെറും കീടങ്ങള്‍…’; കുംഭമേളയും പൂരവും തെരഞ്ഞെടുപ്പ് പ്രചരണവും കൊവിഡിന് ഒരുപോലെ: ഹരീഷ് പേരടി

ഫിലിം ഡസ്ക്
Saturday, April 17, 2021

കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ നടന്‍ ഹരീഷ് പേരടി. കൊറോണയെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും ഒരുപോലെയാണെന്ന് അദ്ദേഹം പറയുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കുംഭമേളയും തൃശ്ശൂര്‍ പൂരവും തിരഞ്ഞെടുപ്പ് പ്രചരണവും ഏല്ലാം എനിക്ക് ഒരു പോലെയാണന്ന്…. കൊറോണ…എന്നെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍ …അത്രയേയുള്ളു…സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് ..എന്ന് വീണ്ടും കൊറോണ…

അതേസമയം കുംഭമേള ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ക്ക് എതിരെ പാര്‍വതി തിരുവോത്ത്, രാം ഗോപാല്‍ വര്‍മ്മ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

×