Advertisment

സിനിമാനടനയാതുകൊണ്ട് മാത്രം ഇയാൾക്കെന്താ മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടുണ്ടോ?..ഒരു മൊബൈൽ ക്യാമറയിൽ ആർക്കും നേരെയും എന്തു വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവർത്തനം ?

author-image
ഫിലിം ഡസ്ക്
Updated On
New Update

ടിനി ടോമിന്എതിരെ നടന്ന പ്രചാരണങ്ങളെ എതിർത്തും നടന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. സിനിമാ നടനായതു കൊണ്ട് മാത്രം മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോ എന്ന ചോദ്യമാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നോട്ട് വെക്കുന്നത്.

Advertisment

publive-image

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പൊലിസ് വിളിച്ച് ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ഒന്നും നടക്കാത്ത ഒരു സാഹചര്യത്തിൽ കുറച്ച് സിനിമകളിൽ അഭിനയിച്ചു പോയി എന്ന ഒറ്റ കാരണത്താൽ ഒരു ഓൺ ലൈൻ മാധ്യമത്തിന്റെ അതിക്രുരമായ മാധ്യമ വിചാരണക്ക് വിധേയമാക്കപ്പെട്ട ഒരു മനുഷ്യൻ ...സിനിമാനടനയാതുകൊണ്ട് മാത്രം ഇയാൾക്കെന്താ മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടുണ്ടോ?..

.പള്ളി പറമ്പിലും അമ്പല പറമ്പിലും വെച്ച് കലയിലൂടെ ജീവിതം ഉണ്ടാക്കിയെടുത്ത ഒരു കലാകാരൻ സാംസ്കാരിക കേരളത്തിന്റെ മുന്നിൽ കരഞ്ഞുകൊണ്ടാണെങ്കിലും ധീരതയോടെ ഈ വിഷയം അവതരിപ്പിക്കുന്നു...ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്...

ഒരു മൊബൈൽ ക്യാമറയിൽ ആർക്കും നേരെയും എന്തു വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവർത്തനം ?...ഇത്രയും സത്യസന്ധമായി തന്റെ നിരപരാധിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ ടിനിക്ക് നീതി കിട്ടിയേ പറ്റു.

https://www.facebook.com/hareesh.peradi.98/posts/765641447309540

film news tini tom hareesh peradi
Advertisment