Advertisment

പ്രധാനമന്ത്രി ജനങ്ങളെ ബഹുമാനിച്ചാല്‍ ജനങ്ങളും തിരിച്ച് ബഹുമാനം തരും,അങ്ങനെ ഒരു ഇടമുണ്ടാവുമ്പോള്‍ മാത്രമാണ് ജനാധിപത്യം പൂര്‍ണ്ണമാവുകയുള്ളുയെന്ന് ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. പ്രധാനമന്ത്രി ജനങ്ങളെ ബഹുമാനിച്ചാല്‍ ജനങ്ങളും തിരിച്ച് ബഹുമാനം തരും. അങ്ങനെ ഒരു ഇടമുണ്ടാവുമ്പോള്‍ മാത്രമാണ് ജനാധിപത്യം പൂര്‍ണ്ണമാവുകയുള്ളു എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisment

publive-image

ഹരീഷ് പേരടിയുടെ കുറിപ്പ്:

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോലിസും എല്ലാ ഭരണ സംവിധാനങ്ങളും ജനങ്ങളെ ബഹുമാനിച്ച് അവരുടെ തൊഴിലാളികളാവുമ്പോൾ ജനങ്ങളും തിരിച്ച് ബഹുമാനം തരും..അങ്ങിനെ ഒരു ഇടമുണ്ടാവുമ്പോൾ മാത്രമേ ജനാധിപത്യം പൂർണ്ണമാവു...ഇത്..ഞങ്ങൾ എല്ലാം പണം കൊടുത്തുവാങ്ങുകയും ആ നികുതിയിൽ നിങ്ങൾക്ക് എല്ലാം സൗജന്യമായി ലഭിച്ച് ജീവിക്കുകയും ചെയ്യുമ്പോൾ ഏത് പാർട്ടി ഭരിച്ചാലും അത് ജനാധിപത്യമാവില്ല...ജീവിക്കാൻ വേണ്ടി നിവൃത്തിയില്ലാത്തതുകൊണ്ട് ഉള്ളതിൽ നല്ല തൊമ്മനെന്ന് തോന്നുന്നവരെ ഞങ്ങൾ പിൻന്തുണച്ചുകൊണ്ടിരിക്കും..അതുകൊണ്ട് നിങ്ങൾ അഹങ്കരിക്കണ്ട...അത് ഈ വ്യവസ്ഥിതിയുടെ ഗതികേട്..അത്രയേയുള്ളു...ഞങ്ങളിപ്പോഴും ജനാധിപത്യത്തെ സ്വപ്നം കാണുന്നു...അതിനുള്ള അവകാശമെങ്കിലും ഞങ്ങൾക്കുണ്ടല്ലോ..

hareesh peradi
Advertisment