ഹരിമാധവ്
/sathyam/media/post_attachments/45QBkyEUIVZYhAnbbmww.jpg)
സത്യത്തിൽ കൊള്ളയല്ലേ?? വിദ്യാഭ്യാസം കച്ചവടമാണ്, പക്ഷേ ആ കച്ചവടത്തിനും ഒരു മാന്യതയൊക്കെ വേണം. സംസ്ഥാനത്തെ പല ഇംഗ്ളീഷ്മീഡിയം സ്കൂളുകളും ഈ ലോക്ഡൗൺ കാലയളവുമുതൽ ഒരിളവുമില്ലാതെ ഫീസ് വാങ്ങിക്കൊണ്ടിരിക്കുന്നു എന്നത് പിടിച്ചുപറിയുടെ മറ്റൊരു വേർഷനാണ്. പല സ്കൂളുകളും ഓൺലൈൻ ക്ളാസെന്നപേരിൽ അരമണിക്കൂറോ ഒരുമണിക്കൂറോ കാ കീ എന്ന് പറഞ്ഞുകൊടുത്ത് ഫീസ് വാങ്ങാനുള്ള ടെക്നോളജി ഇംപ്ളിമെന്റ് ചെയ്യാൻ തുടങ്ങി.
മാതാപിതാക്കളെ കബളിപ്പിച്ച് ഫീസ് വാങ്ങാനുള്ള പൂഴിക്കടകൻ. ചില സ്കൂളുകൾ റെക്കോഡിംഗ് ചെയ്ത വീഡിയോസ് കുട്ടിൾക്ക് നല്കുന്നു. ലക്ഷ്യം ഫീസുതന്നെ. ഈ സിസ്റ്റത്തിന് അപവാദം വിരലിലെണ്ണാവുന്ന സ്കൂൾ മാനേജ്മെന്റുകൾ മാത്രം.
ഇനിയാണ് അടുത്ത അടവ് - ഓൺലൈൻ ക്ളാസുകളിൽ കുഞ്ഞുങ്ങളെ മൊബൈൽ ക്യാമറക്ക് മുന്നിലിരുത്തിയാൽ ചിലകളികളാണ് രസം. ചിലപ്പോൾ ചില രക്ഷിതാക്കളുടെ ഹൃദയം തകർന്നുപോകും. ഏതെങ്കിലും രക്ഷിതാക്കൾ (ലോക്ഡൗൺ അവരുടെ കുടുംബത്തെ സാമ്പത്തീകമായി തകർത്തെറിഞ്ഞ മാനസീകാവസ്ഥയിൽ ആയിരിക്കും) കുഞ്ഞുങ്ങളുടെ ഫീസിൽ മൂന്നോ നാലോ മാസത്തെ കുടിശ്ശിക വരുത്തിയാൽ ആ കുഞ്ഞിന്റെ ഹാജർ വിളിക്കാറില്ല, തന്നെയുമല്ല ഫീസ് കറക്റ്റായി അടക്കുന്ന രക്ഷിതാക്കളുടെ കുഞ്ഞുങ്ങളെ നാഴികയ്ക്ക് നാല്പതുവെട്ടം മോളേേ... മോളൂൂ.. ചോലേേ... കാപ്പി കുച്ചോ.. എന്നുവേണ്ടാ സർവ്വത്ര സ്നേഹമാ...
ഇനി കുടിശ്ശിക ഉള്ളവർ കുടിശ്ശിക തീർത്താൽ അവരുടെ കുഞ്ഞുങ്ങൾക്കും ഈ വിളി സൗജന്യമാണ്. അത്ര ലോലഹൃദയരും സ്നേഹസമ്പന്നരുമാണ് ഇവർ... പഹവാനേേ ഇവരൊക്കെ ന്നൂറുജന്മം വീണ്ടും വീണ്ടും പിറവിയെടുക്കണേ എന്നൊരു പ്രാർത്ഥനയേയുള്ളു..
യാഥാർത്ഥ്യം - ദിവസവേദനക്കാരന്റെ കുട്ടികളെ മാത്രം ഇംഗ്ളീഷ്മീഡിയം സ്കൂളുകളിൽവിട്ട് പഠിപ്പിക്കെരുതെന്ന് ഇവിടെ ഒരു ഭരണഘടനയിലും പ്രതിപാദിച്ചിട്ടില്ല. അവൻ ദിവസവേതനക്കാരനോ ദരിദ്രനോ ആണെങ്കിൽ അവന്റെ കുട്ടികളുടേയും ഗതി അങ്ങനെതന്നെ ആയാൽ മതി, നിനക്കൊക്കെ നിന്റെ കുട്ടികളെ വല്ല സർക്കാർ സ്കൂളിലും വിട്ട് പഠിപ്പിച്ചാൽ മതിയെന്ന ബുദ്ധിമാൻമാർ കമന്റുമായി ഇതുവഴി വരരുത്...
ദരിദ്രനെ എന്നും ദരിദ്രനായും ധനികനെ എന്നും ധനികനായും കാണണം എന്നുള്ള സ്നേഹം മലയാളിക്ക് കൂടുതലാണ്. ആ സ്നേഹം നിലയ്ക്കാത്ത ഒരു പ്രവാഹമാണ്..
ജോലി നഷ്ടപ്പെട്ടവനും ജോലി കുറഞ്ഞവനും എന്നുവേണ്ട സർവ്വ യാതനകളുടേയും പ്രതീകങ്ങളായ ഒരുകൂട്ടം രക്ഷിതാക്കൾക്ക് ഇപ്പോൾ മാസത്തിൽ രണ്ട് ഫീസ് കൊടുക്കേണ്ട അവസ്ഥയാണ്. കുഞ്ഞുങ്ങളുടെയൊന്നും ടീ സി വാങ്ങിയിട്ടില്ലാത്തതിനാൽ സ്കൂളിലും ഫീസ്, കുട്ടികൾക്ക് പഠിക്കാൻവേണ്ടി പുറത്ത് ട്യൂഷനുവിടുന്ന ഫീസും....
പല രക്ഷിതാക്കളും മാനസീക സംഘർഷത്തിലാണ്. താങ്ങാൻ കഴിയുന്നില്ല പലർക്കും. ഇതിനെതിരെ ശബ്ദിക്കാനും ഒന്നിച്ചുനിൽക്കാനും ഭയമാണ് പലർക്കും... നാളെ തങ്ങളുടെ കുഞ്ഞിനെ ഇവർക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ വേണ്ടത്ര പരിഗണന ലഭിക്കാതെ തഴയുമോ എന്ന പേടി.
ഈ പേടിയാണ് ഇതുപോലുള്ള പൈസാതിന്നികളെ സൃഷ്ടിക്കുന്നത്... ബ്ളെയ്ഡുകാരൻപോലും മാന്യമായ അറപ്പാണ്... പക്ഷേ ഇത് മാന്യമായ കുടുംബം തകർക്കലും, നീതിയും ന്യായവും വെറും അക്ഷരങ്ങൾ മാത്രം. പ്രതികരിക്കണം! അഭിമാനത്തോടെ.!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us