പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്ക് വിടണം..ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ്: സെൻ കുമാർ

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, January 14, 2020

പാലക്കാട്: സാമൂഹ്യപ്രവര്‍ത്തകൻ അഡ്വ ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിലാണ് പ്രകോപനപരമായ പ്രസംഗം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

“മതന്യൂനപക്ഷങ്ങളുടെ വോട്ട് എൽഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ്,” എന്നാണ് ടിപി സെൻകുമാര്‍ പാലക്കാട് പറഞ്ഞത്.

×