ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളെ കേരളത്തിലെ ജനം അംഗീകരിച്ച ദിവസം തന്നെ തന്റെ ഭാര്യ നട്ടുവളര്‍ത്തിയ റോബസ്റ്റ് കുല കഴിക്കാന്‍ പാകമായി എന്നുള്ളത് യാദൃശ്ചികതയായിരിക്കാമെന്ന് നടന്‍ ഹരീഷ് പേരടി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഈ സമയത്ത് തന്നെ ഇത് കഴിക്കുമ്പോഴും, മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോഴും കര്‍ഷകതൊഴിലാളി പെന്‍ഷന്‍ വാങ്ങിയ സുഖവും കൊടുത്ത സുഖവും ഒരേ സമയം അനുഭവിക്കാന്‍ പറ്റുന്നുവെന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളെ കേരളത്തിലെ ജനം അംഗീകരിച്ച ദിവസം തന്നെ എന്റെ ഭാര്യ നട്ടുവളര്‍ത്തിയ ഒരു റോബസ്റ്റ് കുലയും കഴിക്കാന്‍ പാകമായി എന്നുള്ളത് യാദൃശ്ചികതയായിരിക്കും...പക്ഷെ ഈ സമയത്ത് തന്നെ ഇത് കഴിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് കഴിക്കാന്‍ കൊടുക്കുമ്പോഴും കര്‍ഷകതൊഴിലാളി പെന്‍ഷന്‍ വാങ്ങിയ സുഖവും കൊടുത്ത സുഖവും ഒരേ സമയം അനുഭവിക്കാന്‍ പറ്റുന്നു...പക്ഷെ ഞാനിതില്‍ അഭിരമിക്കുന്നില്ല...നമുക്കിനിയും കുലകള്‍ നട്ടു വളര്‍ത്തേണ്ടതുണ്ട്...നന്നായി പ്രവര്‍ത്തിക്കുക..ഫലം താനെ വന്നു ചേരും...