കെ സി വൈ എം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹരിതം ജൈവകൃഷി പദ്ധിതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. ഈ ഘട്ടത്തിൽ കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇടവക ദേവാലയങ്ങളിൽ ജൈവകൃഷി ആരംഭിക്കും.
/sathyam/media/post_attachments/O8oSjUeoIYuOLLFcmuYm.jpg)
രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി എംഎൽഎ കെജെ മാക്സി ഉദ്ഘാടനം ചെയ്തു. കോവിഡാനന്തരം ഉണ്ടാകാൻ സാധ്യതയുള്ള ഭക്ഷ്യക്ഷാമം നേരിടുവാൻ ഹരിതം പോലുള്ള പദ്ധതികൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിലെ 32 രൂപതകളിലും കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ദേവാലയങ്ങളിൽ ജൈവകൃഷി ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ്, കൗൺസിലർ ബെന്നി ഫെർണാണ്ടസ്, ഫാ. ഡൊമനിക് ആലുവാ പറമ്പിൽ, ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ , സിബിൻ സാമുവൽ , ജോസ് പള്ളിപ്പാടൻ , കാസി പൂപ്പന എന്നിവർ സംസാരിച്ചു.