ന്യൂസ് ഡെസ്ക്
Updated On
New Update
കേരളത്തിലെ 13 ജില്ലകൾ മണ്ണിടിച്ചിൽ സാധ്യതയുള്ളതാണെന്ന് അടൂർ പ്രകാശ്, എ.എം ആരിഫ് എന്നീ എം.പി മാരുടെ ചോദ്യത്തിന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ് വർധൻ ലോക്സഭയിൽ മറുപടി നൽകി.
Advertisment
/sathyam/media/post_attachments/tdodgw5aRvt4i3RL5eDG.jpg)
2018ലും 2019ലും പ്രളയത്തെ തുടർന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മണ്ണിടിച്ചിലിനെക്കുറിച്ച് പഠനം നടത്തുകയും മാറ്റി താമസിപ്പിക്കേണ്ടവർ ഉൾപ്പെടെ വിശദമായ റിപ്പോർട്ട് കേരള സർക്കാരിന് സമർപ്പിക്കുകയും ചെയ്‌തിരുന്നു.
അടുത്തിടെ പെട്ടിമുടിയിൽ നടന്ന ദുരന്തത്തെ തുടർന്നും സംസ്ഥാനത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കവളപ്പാറ, കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, വയനാട് ജില്ലയിലെ പ്ലാമൂല എന്നിവിടങ്ങളിൽ വിശദമായ മണ്ണിടിച്ചിൽ മാപ്പിംഗ് തയ്യാറാക്കുന്നതിന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തീരുമാനം എടുത്തിട്ടുണ്ടെന്നും മറുപടിയിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us