ഹരിപ്പാട്: 7ാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അശ്വതിയുടെ മകൾ ഹർഷ (12) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കുട്ടിയെ അശ്വതി ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
/sathyam/media/post_attachments/DjR3XKxi92TxqwkrylbK.jpg)
പഠിക്കാത്തതിനു വഴക്കു പറയാറുണ്ടായിരുന്നതായും സംഭവ ദിവസം രാത്രിയിലും വഴക്കു പറഞ്ഞിരുന്നതായും അശ്വതി മൊഴി നൽകി. ഉറങ്ങുന്നതിന് മുമ്ബ് മകള്‍ക്ക് ഉമ്മ നല്‍കുന്ന ശീലം ഉണ്ടായിരുന്നു. എന്നാല്‍ മരിക്കുന്നതിന്റെ തലേന്ന് വഴക്കിട്ടതിനാല്‍ ഉമ്മ നല്‍കിയില്ല. പഠിക്കാത്തതിനാല്‍ ഹര്‍ഷയെ, ബന്ധം പിരിഞ്ഞുപോയ പിതാവിന്റെ അടുത്ത് ആക്കുമെന്നു പറഞ്ഞിരുന്നതായും അശ്വതി പൊലീസിനോട് വെളിപ്പെടുത്തി. പഠിക്കുന്നതിനിടെ ഉറങ്ങിയതിന് വഴക്ക് പറഞ്ഞിരുന്നത് അശ്വതി സമ്മതിച്ചതായും സി.ഐ ആര്‍.ജോസ് പറഞ്ഞു.
അതേസമയം അശ്വതിക്കെതിരെ ഹർഷയുടെ പിതാവ് മൊഴി നൽകിയിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അമ്മയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു.
തുടരന്വേഷണം വേണ്ടിവരികയാണെങ്കിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി മൃതദേഹം ദഹിപ്പിക്കാതെ സംസ്‌കരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇതനുസരിച്ചായിരുന്നു ശവസംസ്‌കാരം. അമ്മയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ട് നാലിന് പ്രതിഷേധജ്വാല നടത്താൻ ജനകീയ സമിതി തീരുമാനിച്ചിരുന്നു. അതിനിടെയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.