പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറി;   23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, February 17, 2020

തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായി 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. 23 ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

വിഷയത്തില്‍ പാര്‍ലമെന്‍റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടു കൂടിയാണ് വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ ആര്‍ സദാനന്ദന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

×