വിരാട് കോഹ്ലി അമ്പയര്‍മാര്‍ക്ക് അര്‍ഹിക്കുന്ന ആദരവും ബഹുമാനവും നല്‍കുന്നില്ല; അമ്പയര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനാണ് കോഹ്ലിയുടെ ശ്രമം; വിമര്‍ശനവുമായി ഡേവിഡ് ലോയ്ഡ്‌

സ്പോര്‍ട്സ് ഡസ്ക്
Thursday, March 25, 2021

ലണ്ടൻ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അമ്പയര്‍മാര്‍ക്ക് അർഹിക്കുന്ന ആദരവും ബഹുമാനവും നൽകുന്നില്ലെന്നും അമ്പയര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനാണ് കോഹ്ലിയുടെ ശ്രമമെന്നും ഇംഗ്ലണ്ട് മുൻ നായകൻ ഡേവിഡ് ലോയ്ഡ്.

ഡിആർഎസ് സിസ്റ്റത്തിന്റെ ഭാഗമായുള്ള ‘അമ്പയേഴ്സ് കോളി’നെതിരെ കോലി നിലപാടെടുക്കുന്നതിനെയും ലോയ്ഡ് വിമർശിച്ചു. ഒരു രാജ്യാന്തര മാധ്യമത്തിൽ എഴുതിയ കോളത്തിലാണ് കോഹ്ലിയെ ലോയ്ഡ് വിമര്‍ശിച്ചത്.

ഇപ്പോഴത്തെ അവസ്ഥയിൽ അമ്പയർമാർക്ക് ഒട്ടും അധികാരമില്ല. അമ്പയർമാർക്ക് അവരുടെ അധികാരം പഴയപടി തിരിച്ചുനൽകണം. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ അമ്പയർമാർക്ക് മഞ്ഞക്കാർഡും ചുവപ്പുകാർഡും പ്രയോഗിക്കാനുള്ള അധികാരം നല്‍കണമെന്നും ലോയ്ഡ് ആവശ്യപ്പെട്ടു.

×