മുംബൈ: ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരങ്ങള്‍ക്ക് നേരെയുള്ള രൂക്ഷ വിമര്‍ശനത്തിനെതിരേ നടന്‍ അക്ഷയ് കുമാര്‍. എല്ലാവരെയും ഒരേ പോലെ കാണരുതെന്നും ജനങ്ങളുടെ സ്‌നേഹം കൊണ്ട് നിലനില്‍ക്കുന്നതാണ് ബോളിവുഡെന്നും നാല് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ താരം പറയുന്നുണ്ട്.
/sathyam/media/post_attachments/N94lUfqEHg463At34pHG.jpg)
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താരങ്ങളുടെ ഇടയിലെ ലഹരി ഉപയോഗം ചര്‍ച്ചയായതും താരങ്ങളെ ചോദ്യംചെയ്യലിനായി വിളിപ്പിച്ചതും. ബോളിവുഡിലെയും കന്നഡ സിനിമാരംഗത്തെയും അടക്കം നിരവധി താരങ്ങളുടെ പേരുകളാണ് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നത്.
എന്നാല്‍, ചിലര്‍ ഉപയോഗിക്കുന്നുവെന്ന് കരുതി എല്ലാവരെയും അത്തരത്തില്‍ കാണരുതെന്നാണ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അക്ഷയ് പറയുന്നത്. തീര്‍ച്ചയായും ബോളിവുഡില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ട്, എന്നാല്‍ എല്ലാവരുമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ എല്ലാവരും തയ്യാറാണ്. എന്നാല്‍, തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവിടരുതെന്നും താരം അഭ്യര്‍ത്ഥിക്കുന്നുണ്ട്.