Advertisment

മനം മയക്കുന്ന മാദകത്വം മയക്കു മരുന്നിലൂടെയോ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഈ മൂന്നു താരസുന്ദരിമാരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട് NCB ചോദ്യം ചെയ്തു.ഇതിൽ ആദ്യചിത്രം സാറാ അലി ഖാനാണ്. മുൻ ക്രിക്കറ്റർ നവാബ് പട്ടോഡിയുടെയും അഭിനേത്രി ഷർമ്മിളാ ടാഗോ റിന്റെയും മകൻ സൈഫ് അലി ഖാന്റെ ആദ്യഭാര്യയിലുള്ള മകളാണ് സാറ. ധനാഢ്യനായിരുന്ന പട്ടോഡി കുടുംബത്തെ ഇന്നും ഹരിയാനയിലെ പട്ടോഡി ഗ്രാമം നാവാബ്‌ മാരായാണ് കണക്കാക്കുന്നത്.നവാബ് എന്നാൽ രാജാവിനുതുല്യമായ പദവിയാണ്.

Advertisment

publive-image

രണ്ടാമത്തെ ചിത്രം മുൻ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പ്രകാശ് പാദുക്കോണിന്റെ മകളും ബോളിവുഡ് അഭിനേതാവ് രൺവീർ സിംഗിന്റെ ഭാര്യയുമായ നടി ദീപിക പാദുക്കോൺ ആണ്. ബോളിവുഡിൽ ഡ്രഗ്‌സ് സപ്ലൈ ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആണ് അവരെന്ന് പറയപ്പെടുന്നു.

മൂന്നാമത്തേത് ബോളിവുഡിലെ പ്രശസ്തനായ വില്ലൻ ശക്തികപൂറിന്റെ മകളായ ശ്രദ്ധാ കപൂറാണ്. പിതാവുമായി ഏറെനാളായി അകന്നുകഴിയുകയായിരുന്ന ശ്രദ്ധക്ക് മയക്കുമരുന്നു ലോബിയുമായി അടുത്ത ബന്ധമാണെന്ന് പറയപ്പെടുന്നു.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ് പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കണക്ഷനാണ് അന്വേഷണം ഇപ്പോൾ ഇവരിലേക്കെത്തിയിരിക്കുന്നത്. NCB യുടെ കസ്റ്റഡിയിലുള്ള നടി റിയ ചക്രബർത്തി യിൽനിന്നും ,അഭിനേത്രി രഖുൽ പ്രീത് സിംഗിൽ നിന്നും ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മാ പ്രകാശിൽനിന്നും ചോദ്യം ചെയ്യലിലൂടെ NCB ക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മൂന്നു നടിമാരെയും NCB വിശദമായി ചോദ്യം ചെയ്തത്.

താരറാണിമാർ അവരുടെ ശരീരസൗന്ദര്യം നിലനിർത്താനും തൂക്കം കുറയ്ക്കാനായി ഡ്രഗ്‌സ് പതിവായി ഉപയോഗിക്കാറുണ്ടെന്നും സിനിമാ പാർട്ടികളിൽ മയക്കുമരുന്നുകൾ ഒരഭിവാജ്യഘടകമാണെന്നും ഇതിൽ പോലീസ് -രാഷ്ട്രീയ - ക്രിക്കറ്റ് - ബിസ്സിനസ്സ് - സിനിമാ മേഖല അപ്പാടെ ഉൾപ്പെട്ടിട്ടുണ്ടെന്നും ജോലിക്കാർ, ഡ്രൈവർമാർ,സഹായികൾ ഉൾപ്പെടെ നിരവധിപ്പേരെ ചോദ്യം ചെയ്തതിൽ നിന്നും NCB ക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്തതായി 50 ൽപ്പരം പ്രമുഖരുടെ ലിസ്റ്റാണ് ചോദ്യം ചെയ്യലിനായി NCB തയ്യറാക്കി യിരിക്കുന്നത്.

hashsh case
Advertisment