ഠാക്കൂര്‍ മേധാവിത്വം കൊടുമ്പിരികൊള്ളുമ്പോള്‍ ദളിതരുടെ ജീവിതം നരകതുല്യം ഹത്രാസിലെ എം.പി യ്ക്കു പോലും ജാതിവിവേചനത്തില്‍ നിന്നും രക്ഷയില്ല; സവര്‍ണ്ണജാതിക്കാരുടെ വീട്ടില്‍ എം.പി രജുവീര്‍ സിംഗ് ഡേലറിന് തറയില്‍ ഇരുന്ന് ഭക്ഷണം കഴിക്കണം,

New Update

ഹത്രാസ്: ഇന്ത്യയിലെ ഹിന്ദുക്കളുടെ ഉന്നമനത്തിനും ഏകീകരണത്തിനും മുന്നിട്ടു നില്‍ക്കുന്ന പാര്‍ട്ടിയാണ് സംഘപരിവാര്‍ സംഘടനയായ ബിജെപിയെന്നാണ് നേതാക്കളും അണികളും ഒരുപോലെ പറയുന്നത്. ഇപ്പോള്‍ യു.പി ഭരിക്കുന്ന യോഗിആദിത്യനാഥിന്റെ ഭരണകാലത്ത് ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും നേരെയുള്ള സവര്‍ണ്ണ ജാതിക്കാരുടെ ആക്രമണത്തില്‍ നിന്നും ജാതി വിവേചനത്തില്‍ നിന്നും സ്ഥലത്തെ ബിജെപിയുടെ എംപിയ്ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്.

Advertisment

publive-image

ഹത്രാസിലെ ബിജെപി എംപിയും വാക്മീകി സമുദായ അംഗവുമായ രജുവീര്‍ സിംഗ് ഡേലര്‍ പോലും ജാതിവിവേചനത്തിന്റെ ഇരയാണ്. 2017 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് വോട്ടുചോദിക്കാനിറങ്ങിയ രജുവീര്‍ സിംഗ് ബിജെപി നേതാക്കള്‍ക്ക് ഒപ്പം വോട്ടുതേടി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സവര്‍ണ്ണ ജാതിക്കാരയ ഠാക്കൂര്‍ നേതാക്കള്‍ കസേരയില്‍ ഇരിക്കുകയും സ്ഥാനാര്‍ത്ഥിയായ രജുവീര്‍ തറയില്‍ കുത്തിയിരിക്കുന്നതും ചിത്രങ്ങള്‍ അക്കാലത്ത് മാധ്യമങ്ങളില്‍ പരന്നിരുന്നു.

അതിനേക്കാള്‍ സങ്കടകരമായ കാഴ്ച ഠാക്കൂര്‍ സമുദായാംഗങ്ങളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ നല്‍കുന്ന ചായകുടിക്കാനായി രജുവീര്‍ സംഗ് തന്റെ കൈയ്യില്‍ പ്രത്യേകം ഗ്ലാസ് കരുതിയിരുന്നു. എം.പി യായിട്ടുപോലും ഡേലറിന്റെ അവസ്ഥയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഹത്രാസിലെ ജനസംഖ്യയില്‍ ഏതാണ്ട് 40 ശതമാനത്തോളം വാക്മീകി സമുദായത്തില്‍പ്പെട്ട ദളിതരാണ്. ഇവര്‍ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബിജെപിയോടൊപ്പമാണ്.

ദളിത് സമുദായങ്ങളെ ഇപ്പോഴും മനുഷ്യരായി കണക്കാക്കാനോ അവരുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാനോ കഴിയാത്ത വിധത്തിലാണ് യുപിയിലെ ഭരണം നിലനില്‍ക്കുന്നത്. ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലും അവസാനമായി ഒന്നു കാണാന്‍ കഴിഞ്ഞില്ല. കഴിഞ്ഞമാസം സെപ്റ്റംബര്‍ 14 ന് രാവിലെ വയലില്‍ പുല്ലുപറിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയെ സവര്‍ണ്ണ ജാതിക്കാരായ ഒരു പറ്റം ചെറുപ്പക്കാര്‍ പിടിച്ചുകൊണ്ടുപോയത്.

പോലീസില്‍ പരാതിപ്പെട്ടതുകൊണ്ടെന്നും നീതി ലഭിക്കുന്ന അവസ്ഥ ഇപ്പോഴും യുപിയിലെ ഗ്രാമങ്ങളിലില്ല. ഹത്രാസ് കൊലപാതകകേസിലെ പ്രതികളെ പിന്തുണച്ചുകൊണ്ട് ഒരുകൂട്ടം ഠാക്കൂര്‍ സമുദായാങ്ങള്‍ ഈ കഴിഞ്ഞ ദിവസം ബിജെപിയുടെ മുന്‍ എംഎല്‍എ യായ രജുവീര്‍പഹല്‍വാനിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന് പ്രതികള്‍ക്കെതിരെയുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടു. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ യുപിയിലെ ബിജെപിയ്ക്കുള്ളില്‍ ഠാക്കൂര്‍ സമുദായത്തിന് ശക്തമായ സ്വാധീനമുണ്ട്.

മുഖ്യമന്ത്രി യോഗിയുള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ ഈ സമുദായത്തില്‍പ്പെട്ടവരാണ്. പ്രതികളായ നാലുപേരും ഠാക്കൂര്‍ സമുദായാംഗങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതിലഭിക്കാന്‍ സാധ്യതയില്ല എന്ന വാദം ശക്തമാകുന്നത്.

പരമാവധി തെളിവുകള്‍ അവശേഷിപ്പിക്കാതെ കേസ് അന്വേഷണം അട്ടിമറിക്കാനാണ് ഭരണകൂടവും പോലീസും ശ്രമിക്കുന്നത്. കൊലപാതകം സംബന്ധിച്ച് സര്‍ക്കാരും പോലീസും ആശുപത്രി ്അധികൃതരും നല്‍കുന്ന രേഖകള്‍ എല്ലാം തന്നെ പ്രതികള്‍ക്ക് അനുകൂലമായാണ്.

കൂട്ടബലാല്‍സംഗത്തിന് വിധേയമായ പെണ്‍കുട്ടിയെ സെപ്റ്റംബര്‍ 14 ന് അലിഗഡിലെ ജവഹര്‍ലാല്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അന്നുതന്നെ താന്‍ കൂട്ടബലാത്സംഗത്തിന് വിധേയമായെന്നും പ്രതികളുടെ പേരും ആ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന അലിഗഡ് മെഡിക്കല്‍ കോളജിലെ മെഡിക്കോ- ലീഗല്‍ രേഖകള്‍ പ്രകാരം അവള്‍ ക്രൂരമായ പീഢനത്തിന് ഇരയായെന്നും നട്ടെല്ലിന്ന് ഗുരുതരമായ ക്ഷതം സംഭവിച്ചുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

പക്ഷേ യു.പി.പോലീസോ ബിജെപി നേതൃത്വമോ ഇതൊന്നും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെയാണ് കുട്ടിയുടെ കുടുംബാംഗങ്ങള്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. മോദി അധികാരത്തില്‍ വന്നതോടെ വടക്കേ ഇ്ന്ത്യയിലെ ഗ്രാമങ്ങളില്‍ സവര്‍ണ്ണ ജാതിക്കാരുടെ മേല്‌ക്കോയ്മ ശക്തമായ വിധത്തില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Advertisment