New Update
കൊച്ചി: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മാര്‍ഗരേഖ പാലിച്ച് പരീക്ഷ നടത്താന്‍ സര്‍ക്കാരിന് കോടതി അനുമതി നല്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
Advertisment
എല്ലാ മുന്‍കരുതലും പാലിക്കുമെന്ന് സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് കോടതി വിധി. തൊടുപുഴ സ്വദേശി അനിലാണ് ഹര്‍ജി നല്‍കിയത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ബുധനാഴ്ച മുതലാണ് ആരംഭിക്കുന്നത്. പരീക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.