എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, May 25, 2020

കൊ​ച്ചി: എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മാ​ര്‍​ഗ​രേ​ഖ പാ​ലി​ച്ച്‌ പ​രീ​ക്ഷ ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​രി​ന് കോ​ട​തി അ​നു​മ​തി ന​ല്‍​കി. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

എ​ല്ലാ മു​ന്‍​ക​രു​ത​ലും പാ​ലി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി വി​ധി. തൊ​ടു​പു​ഴ സ്വ​ദേ​ശി അ​നി​ലാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​ച്ച എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പ​രീ​ക്ഷ​യ്ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

×