Advertisment

ബം​ഗാ​ളി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീകരിക്കാന്‍ മ​മ​ത പോയില്ല, പകരം മന്ത്രിയെ അയച്ചു. പിന്നീട് രാജ്ഭവനിലെത്തി മോഡിയെ കണ്ട് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആവശ്യപെട്ട് മ​മ​തയുടെ നീക്കം. ചര്‍ച്ച ഡല്‍ഹിയില്‍ ആകാമെന്ന് മോഡിയും !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബം​ഗാ​ളി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മ​മ​ത ബാ​ന​ർ​ജി നേരിട്ടെത്തിയില്ല. പകരം മ​ന്ത്രി ഫി​ർ​ഹാ​ദ് ഹ​ക്കിമിനെ നിയോഗിച്ചു.

ഗ​വ​ർ​ണ​ർ ജ​ഗ്‌​ദീ​പ് ധ​ൻ​ക​റും മന്ത്രിയും ബിജെപി നേതാക്കളുമായിരുന്നു പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രാജ്ഭവനില്‍ എത്തി മമത മോഡിയെ കണ്ടു. ​

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റു​മു​ട്ട​ലി​നി​ടെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആവശ്യപെട്ടാണ് മ​മ​ത ബാ​ന​ർ​ജി​ മോഡിയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത് . പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മ​മ​ത പ​റ​ഞ്ഞു.

ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റും (എ​ൻ​പി​ആ​ർ) ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് അ​റി​യി​ച്ചു. ഇ​തി​നെ​ക്കു​റി​ച്ച് പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു- മ​മ​ത പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഡ​ൽ​ഹി​യി​ലേ​ക്കെ​ത്താ​ൻ മോ​ദി ക്ഷ​ണി​ച്ച​താ​യും മ​മ​ത അ​റി​യി​ച്ചു.

ബു​ൾ​ബു​ൾ ചു​ഴി​ക്കൊ​ടു​ങ്കാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ദു​രി​താ​ശ്വാ​സ​മാ​യി 7,000 കോ​ടി ഉ​ൾ​പ്പെ​ടെ 38,000 കോ​ടി രൂ​പ കേ​ന്ദ്രം ബം​ഗാ​ളി​ന് ന​ൽ​കാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തെ ഓ​ർ​മി​പ്പി​ച്ച​താ​യും മ​മ​ത പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​വി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ‌ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ഗ​വ​ർ​ണ​ർ ജ​ഗ്‌​ദീ​പ് ധ​ൻ​ക​ർ, മ​ന്ത്രി ഫി​ർ​ഹാ​ദ് ഹ​ക്കിം, ബം​ഗാ​ൾ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഘോ​ഷ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് വ​ൻ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

mamatha banerji
Advertisment