പ്രധാനാധ്യാപക ദമ്പതികൾ ഒരേ ദിവസം വിരമിച്ചു

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ : അധ്യാപക ദമ്പതികൾ ഒരേ ദിവസം സർവീസിൽ നിന്നും വിരമിച്ചു. തൊടുപുഴ കുമ്മംകല്ലു  ബി ടി എം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പോളും, ഭാര്യ നെടിയശാല സെന്‍റ. മേരീസ്  യു പി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സിക്കുട്ടി തോമസുമാണ് മാർച്ച് 31 നു അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ചത് .

Advertisment

38 വർഷത്തെ സേവനത്തിനിടയിൽ ജോസ് പോൾ കുമ്മംകല്ലു ഉൾപ്പെടെ ഇടുക്കി ജില്ലയിൽ എട്ടു സ്കൂളുകളിൽ ജോലി ചെയ്തിട്ടുണ്ട് . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇംഗ്ലീഷ് ട്രെയ്‌നറായും , തൊടുപുഴയിൽ ബി ആർ സി ട്രെയ്‌നറായും പ്രവർത്തിച്ചിട്ടുണ്ട് .

കരിംകുന്നം പാണാങ്കാട്ടു പരേതനായ റിട്ട . അധ്യാപകൻ പൈലിയുടെയും റിട്ട . അദ്ധ്യാപിക സി ജെ അന്നമ്മയുടെയും മകനാണ് .

34 വർഷത്തെ സേവനത്തിനിടയിൽ ജെസ്സിക്കുട്ടി തോമസ് , കോട്ടയം , ഇടുക്കി ജില്ലകളിലായി 17 സ്കൂളുകളിൽ ജോലി ചെയ്തിട്ടുണ്ട് . ചെങ്ങളം കുറ്റിക്കാട്ടു പരേതരായ റിട്ട .ഹെഡ്മാസ്റ്റർ കെ .എ .തോമസിന്റെയും അന്നമ്മ തോമസിന്റെയും മകളാണ് .

inform idukki
Advertisment