കോവയ്ക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം…

ഹെല്‍ത്ത് ഡസ്ക്
Saturday, May 1, 2021

മെഴുക്കുപുരട്ടിയുണ്ടാക്കുവാന്‍ പറ്റിയ ഭക്ഷണവസ്തുക്കളില്‍ ഒന്നാണ് കോവയ്ക്ക. ചുരയ്ക്ക. പടവലങ്ങ എന്നിവയുടെ വര്‍ഗത്തില്‍ പെടുന്ന ഈ ഭക്ഷണവസ്തു ആരോഗ്യവശങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണ്.

പച്ചനിറത്തിലുള്ളതു കൊണ്ടുതന്നെ ആരോഗ്യഗുണങ്ങള്‍ ഇതിന് കൂടുകയും ചെയ്യും. വൈറ്റമിന്‍ എ, ബി1, ബി2, വൈറ്റമിന്‍ സി തുടങ്ങിയ പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കുവാനും കോവയ്ക്ക സഹായിക്കും. ആയുര്‍വേദ പ്രകാരം ലൈംഗികതാല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു മരുന്നു കൂടിയാണിത്. കോവയ്ക്കയുടെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ദഹനത്തിനും കോവയ്ക്ക സഹായിക്കും.കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറയ്ക്കാനും കോവയ്ക്ക നല്ലതാണ്. ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രകൃതിദത്ത ഔഷധമെന്നു വേണമെങ്കില്‍ പറയാം.വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു.

×