പതിവായി രാവിലെ കൂണ്‍ കഴിക്കാം; ഗുണങ്ങള്‍ നിരവധി

ഹെല്‍ത്ത് ഡസ്ക്
Thursday, February 18, 2021

വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കലവറയായ കൂള്‍ പലവിധമുണ്ട്. ശരീരത്തിന് മികച്ച ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കൂണ്‍.

പതിവായി രാവിലെ കൂണ്‍ കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിയ്ക്കും. കൂണ്‍ കഴിയ്ക്കുന്നതിലൂടെ വയര്‍ നന്നായി നിറഞ്ഞ അനുഭവം ഉണ്ടാകും എന്നതാണ് നേട്ടം.

കൊഴുപ്പും കൊളസ്ട്രോളുമില്ലാത്ത പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ കൂണ്‍ സ്ഥിരമായി പ്രാതലില്‍ ഉള്‍പ്പെടുത്തിയാല്‍ ഫലം മികച്ചതാകും. കൂണില്‍ ഫൈബര്‍ കൂടിയ അളവില്‍ കാണപ്പെടുന്നു.

×