ഇന്ത്യക്കാരുടെ ചൈനാ യാത്ര ആരോഗ്യ മന്ത്രാലയം വിലക്കി

ഉല്ലാസ് ചന്ദ്രൻ
Sunday, February 2, 2020

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ചൈനയില്‍ പോകുന്നതിനു ആരോഗ്യ മന്ത്രാലയത്തിന്റെ വിലക്ക്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ‘ഇന്ത്യക്കാര്‍ ചൈനായാത്ര ഒഴിവാക്കണം.

യാത്രചെയ്യുന്നവര്‍ തിരിച്ചെത്തുമ്പോള്‍ നിരീക്ഷണത്തില്‍ കഴിയണം. കഴിഞ്ഞ മാസം 15 മുതല്‍ ചൈനയിലേക്ക് യാത്ര ചെയ്തവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.’ – ആരോഗ്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയിച്ചു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനീസ് പൗരന്മാര്‍ക്കും ചൈനയില്‍ താമസിക്കുന്ന വിദേശികള്‍ക്കുമുള്ള ഓണ്‍ലൈന്‍ വീസ സേവനം ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി ഞായറാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

നിലവിലെ സംഭവവികാസങ്ങളെ തുടര്‍ന്നാണ് ഇ-വീസ ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നെന്നും. ചൈനീസ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇതു ബാധകമായിരിക്കുമെന്നും എംബസി അറിയിച്ചു.

×