ടോക്കിയോ: ക്ഷീണം അകറ്റാനും ഡിമെൻഷ്യ തടയാനും സഹായിക്കുന്ന പുതിയ ആന്റിഓക്‌സിഡന്റുകൾ ചിക്കൻ, പോർക്ക്, ബീഫ് എന്നിവയിൽ ജാപ്പനീസ് ഗവേഷകരുടെ സംഘം കണ്ടെത്തി. മാംസത്തിലും മത്സ്യത്തിലും ധാരാളമായി അടങ്ങിയിരിക്കുന്ന ഇമിഡാസോൾ ഡൈപെപ്റ്റൈഡുകൾ (ഐഡിപി) മനുഷ്യൻ ഉൾപ്പെടെ വിവിധ മൃഗങ്ങളുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന പദാർത്ഥങ്ങളാണ്.
ഐഡിപികളില്‍ ഈ പ്രവർത്തനങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഫിസിയോളജിക്കൽ മെക്കാനിസം മുമ്പ് നിർണ്ണയിക്കപ്പെട്ടിരുന്നില്ല. ഒസാക്ക മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഹിദേശി ഇഹാരയുടെ നേതൃത്വത്തിലുള്ള ഒരു ഗവേഷക സംഘമാണ് 2-ഓക്‌സോ-ഇമിഡാസോൾ അടങ്ങിയ ഡിപെപ്റ്റൈഡുകൾ (2-ഓക്‌സോ-ഐഡിപികൾ) ആദ്യമായി കണ്ടെത്തിയത് -- സാധാരണ ഐഡിപികളേക്കാൾ ഒരു ഓക്‌സിജൻ ആറ്റം കൂടുതലാണ് ഇവയ്ക്ക്.
ശരീരത്തിലെ ഏറ്റവും സാധാരണമായ ഐഡിപി ഡെറിവേറ്റീവുകൾ അവയാണെന്ന് അവർ കണ്ടെത്തി. ആന്റിഓക്‌സിഡന്റ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ അനുസരിച്ച് അവയ്ക്ക് ഉയർന്ന ആന്റിഓക്‌സിഡന്റ് പ്രവർത്തനം ഉണ്ടെന്നും ഗവേഷകർ കണ്ടെത്തി.
2-ഓക്‌സോ-ഐഡിപികളുടെ വിപുലമായ വിശകലനം സാധ്യമാക്കുന്ന ഈ ഗവേഷണ രീതി അടിസ്ഥാന ജീവശാസ്ത്രത്തിൽ മാത്രമല്ല, മെഡിസിൻ, കൃഷി, ഫാർമസി എന്നിവയിലും പ്രയോഗിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഇത് ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങൾ തടയാനും സഹായിക്കും, ഇഹാര പറഞ്ഞു.