മെലിയണോ…? ഈ എട്ട് ഭക്ഷണപദാര്‍ഥങ്ങള്‍ അടുക്കളയില്‍ നിന്നെടുക്കൂ

ഹെല്‍ത്ത് ഡസ്ക്
Monday, July 27, 2020

കടുകു മുതല്‍ മുളകു വരെയുളള സാധനങ്ങള്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പു കുറയ്ക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എരിവുള്ള ഭക്ഷണങ്ങള്‍ തടി കുറയ്ക്കുമെന്നുള്ളത് അവിശ്വസിനീയമായി തോന്നുന്നുണ്ടോ? എന്നാല്‍ എരിവും പുളിയും ചവര്‍പ്പുമെല്ലാം  അടങ്ങിയ ഈ എട്ട് പദാര്‍ഥങ്ങള്‍ കൊഴുപ്പു കുറയ്ക്കുന്നെന്ന് ന്യൂട്രിഷന്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ എല്ലാം പല തരത്തില്‍ പ്രവര്‍ത്തിച്ചാണ് തടി കുറയ്ക്കുന്നതെന്നു മാത്രം.

മുളകിലടങ്ങിയിരിക്കുന്ന ചൂട് ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കിക്കളയുന്നു. പച്ച മുളകും പൊടിച്ച മുളകും ഉപയോഗിക്കാം. കഴിക്കാന്‍ കുറച്ച് പ്രയാസമാണെങ്കിലും വണ്ണം കുറയണമെങ്കില്‍ മടിക്കാതെ ചവച്ചിറക്കിക്കോളു ആഹാരത്തിനൊപ്പവും അല്ലാതെയും.
എല്ലാ ധാന്യങ്ങളും പച്ചക്കറികളും വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നു പറഞ്ഞാല്‍ അതിശയം തോന്നുന്നുണ്ടോ? എങ്കില്‍ അതും ശരിയാണ്. പച്ചക്കറികളും ധാന്യങ്ങളും കഴിക്കുന്നതു വഴി ആരോഗ്യം നിലനിര്‍ത്തിക്കൊണ്ട് വണ്ണം കുറയ്ക്കാം.

ഭക്ഷണത്തിന് അധിക രുചി നല്‍കുന്ന ഒന്നാണ് കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക്, ഇത് ശരീരത്തിലെ ചില ഫാക്റ്റി സെല്ലുകളെ നശിപ്പിച്ച് കളയും. എരിവും ചവര്‍പ്പുമൊക്കെയുള്ള ഇഞ്ചി മുഴുവനോടെ ചവച്ചോ പൊടിച്ചോ കഴിച്ചാല്‍ എളുപ്പത്തില്‍ ദഹനം നടക്കും. മാത്രമല്ല ഇഞ്ചി കഴിച്ചാല്‍ വിശപ്പിനുള്ള സാധ്യത കുറവായിരിക്കും, സാധാരണ വിശക്കുന്ന തോതില്‍ വിശക്കാറില്ല. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയുകയും സ്വാഭാവികമായും തടി കുറയുകയും ചെയ്യുന്നു.

മലയാളികള്‍ ഏകദേശം എല്ലാ രുചിക്കൂട്ടുകളിലും ഉള്‍പ്പെടുത്തുന്ന വെളുത്തുള്ളി ശരീരത്തിലെ തവിട്ട്‌നിറമുള്ള കൊഴുപ്പ് കോശങ്ങളെ എരിച്ചു കളയുന്നു. കടുകാണെങ്കില്‍ ശരീരത്തിന്റെ ഊഷ്മാവ് വര്‍ധിപ്പിച്ച് കൊഴുപ്പുണ്ടാക്കുന്ന കോശങ്ങളെ നശിപ്പിച്ച് കളയുന്നു. കടുക് പ്രത്യേകമായി കഴിക്കേണ്ട ആവശ്യമില്ല. എല്ലാ ഭക്ഷണങ്ങളിലും സ്വതവേ ഉള്‍പ്പെടുത്താറുള്ളതാണല്ലോ., ഇനി അളവ് കുറച്ച് കൂട്ടിയാല്‍ മതി. തൈറോയ്ഡ് പോലെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ മാത്രം ഇത് കടുകിന്റെ ഉപയോഗം കുറയ്ക്കുന്നത് നന്നായിരിക്കും.

ഗ്രീന്‍ ടീ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് പിന്നെ പറയേണ്ട കാര്യമില്ലല്ലോ., ഇതിലടങ്ങിയ പോളിഫെനോള്‍സും മൈക്രോന്യൂട്രിയന്റ്‌സും കൊഴുപ്പിനെ ഉരുക്കിക്കളയുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ മാറ്റം അനുഭവപ്പെടും. മധുരം ചേര്‍ക്കാതെ കുടിയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര ആരോഗ്യത്തിന് അത്ര നല്ലതല്ല.

×