കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവർത്തക മരിച്ചു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Friday, June 11, 2021

കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവര്‍ത്തക മരിച്ചു. അടിവാരം സ്വദേശി ലവിത രതീഷ് (32) ആണ് മരിച്ചത്. ഓമശ്ശേരി സ്വകാര്യ ഹോസ്പിറ്റലിലെ ലാബ് ടെക്‌നീഷ്യയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ന്യുമോണിയ രോഗം ബാധിച്ചു. നെല്ലിപ്പൊയില്‍ സ്വദേശി രതീഷാണ് ഭര്‍ത്താവ്. മകന്‍ ധ്യാന്‍ ചന്ദ്രന്‍.

×