അമീബിക് മസ്തിഷ്‌കജ്വരം; ഇന്ന് ജര്‍മനിയില്‍ നിന്ന് മരുന്നെത്തും

സംസ്ഥാനത്ത് കഴിഞ്ഞദിവസം ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉടനടി മരുന്ന് എത്തിക്കാനുള്ള തീരുമാനം.

author-image
shafeek cm
New Update
ameebic virus

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് മരുന്നെത്തിക്കും. ജര്‍മനിയില്‍ നിന്നാണ് ജീവന്‍ രക്ഷാ മരുന്നായ മില്‍റ്റിഫോസിന്‍ എത്തിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം ഡോക്ടര്‍ ഷംസീര്‍ വയലിലാണ് മരുന്നെത്തിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്തെത്തും. കൂടുതല്‍ ബാച്ച് മരുന്നുകള്‍ വരും ദിവസങ്ങളിലുമെത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാനത്ത് കഴിഞ്ഞദിവസം ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉടനടി മരുന്ന് എത്തിക്കാനുള്ള തീരുമാനം.

Advertisment
Advertisment