അസിഡിറ്റിയും നെഞ്ചെരിച്ചിലും കാരണം ഇഷ്ടപ്പെട്ട ഭക്ഷണം പോലും കഴിക്കാൻ മടിക്കുന്നവരാണ് നമ്മൾ. തീൻ മേശയിലേക്ക് എത്തുന്ന വിഭവങ്ങൾ സങ്കടത്തോടെ ഒഴിവാക്കുകയും ചെയ്യാറുണ്ട് പലരും. ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി ആയുർവേദ, ഇംഗ്ളീഷ് മരുന്നുകളും വാങ്ങാനായി ഫാർമസികളിൽ അമിത പണം ചിലവഴിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇനി അധികം പണം മുടക്കാതെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വീട്ടിൽ നിന്നു തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ പരിചയപ്പെടാം.
വീട്ടിൽ പരീക്ഷിക്കാവുന്ന എളുപ്പ മാർഗമാണ് അയമോദകം.അര ടീസ്പൂൺ അയമോദകം ചൂടുവെളളത്തിൽ കലർത്തി കുടിക്കുകയാണെങ്കിൽ അസിഡിറ്റിയും നെഞ്ചെരിച്ചിലും ഒരു പരിധി വരെ തടയാൻ കഴിയും. വയറ്റിൽ അമിതമായി വായു നിറഞ്ഞു നിൽക്കുകയാണെന്ന് തോന്നുകയാണെങ്കിൽ അര ടീസ്പൂൺ വറുത്ത ജീരകം ചൂടുവെളളത്തിലോ ചായയിലോ ചേർത്ത് ഭക്ഷണത്തിനുശേഷം കുടിക്കാവുന്നതാണ്.3. ഇഞ്ചി ചേർത്ത വെളളം
ഒരു കഷ്ണം ഇഞ്ചിയെ ചെറിയ കഷ്ണങ്ങളാക്കി വെളളത്തിലിട്ട് തിളപ്പിക്കുക. അതിനുശേഷം തണുപ്പിച്ച് അരിച്ച് കുടിക്കുകയാണെങ്കിൽ വായുക്ഷോഭം പരിഹരിക്കാൻ സാധിക്കും. ചെറിയ ചൂടുളള പെപ്പർ മിന്റ് ടീ ഭക്ഷണത്തിനുശേഷം കുടിക്കുകയാണെങ്കിൽ അസിഡിറ്റി പരിഹരിക്കാവുന്നതാണ്. ഒട്ടുമിക്ക ഹോട്ടലുകളിലും ഭക്ഷണത്തിനുശേഷം പെരും ജീരകം വച്ചിരിക്കുന്നത് നിങ്ങൾ കണ്ടിരിക്കുമല്ലോ. മൗത്ത്ഫ്റഷിംഗ് എന്ന ജോലി ചെയ്യുന്നതിനോടൊപ്പം ദഹനവും എളുപ്പമാക്കാൻ പെരും ജീരകം സഹായിക്കും.