shafeek cm
Updated On
New Update
/sathyam/media/media_files/26d358haRdotjcz5jfig.jpg)
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ ഭക്ഷ്യ വിഷ ബാധയേറ്റ് നിരവധി പേര്‍ ചികിത്സയില്‍. കല്‍പ്പറ്റയിലെ ഒരു ബേക്കറിയില്‍ നിന്നും ജ്യൂസ് കഴിച്ചവര്‍ക്കാണ് അസുഖം ബാധിച്ചത്. അവശതകളും അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പിന്നീട് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.
Advertisment
ഇതില്‍ അഞ്ചുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ഗുരുതരാവസ്ഥയിലായ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നഗരസഭാ ആരോഗ്യ വിഭാഗം ബേക്കറി ഷോപ്പില്‍ പരിശോധന നടത്തി.