ഹൃദയാഘാതം: കൊച്ചി മട്ടാഞ്ചേരി സ്വദേശി റിയാദില്‍ നിര്യാതനായി.

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, May 29, 2020

റിയാദ് : കൊച്ചി മട്ടാഞ്ചേരി സ്വദേശി കുട്ടംപറമ്പില്‍  ബാവ മകന്‍   റിയാസ്  (44) റിയാദിലെ എക്സിറ്റ് ആറില്‍ ഹൃദയാഘാതം മൂലം  മരണപെട്ടു . ഇന്ന്‍ വൈകീട്ട് എട്ടരക്കാണ് മരണം സംഭവിച്ചത് . ചെറിയ നെഞ്ചുവേദന അനുഭവപെട്ടപ്പോള്‍ തൊട്ടടുത്ത റൂമിലെ  സുഹുര്‍ത്തുക്കള്‍ ആശുപത്രിയില്‍ പോകാമെന്ന് നിര്‍ബന്ധിച്ചിട്ടും കുഴപ്പമില്ല അല്‍പ്പം കിടന്നാല്‍ മാറുമെന്ന് പറഞ്ഞ് സുഹുര്‍ത്തുക്കളെ മടക്കി അയക്കുകയായിരുന്നു.

കുറെ കഴിഞ്ഞ് സുഹുര്‍ത്തുക്കള്‍ വന്ന് നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത് ഉടനെ പോലീസിനെയും  റെഡ് ക്രെസന്റ്നെയും വിവരം അറിയിക്കുകയും  അവര്‍ എത്തി പരിശോധിക്കുകയും ചെയ്തപോഴാണ് രണ്ടുമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു മരണം നടന്നിട്ട് എന്നറിയുന്നത് .ഹൃദയസ്തംഭനം ആണ് മരണകാരണമെന്ന് പറയുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി റിയാദിലുണ്ട്, സ്റ്റാര്‍ ഹോട്ടലിലെ പാചകകാരന്‍ ആയിരുന്നു.  പിതാവ് ബാവ (ജീവിച്ചിരിപ്പില്ല ) , മാതാവ് നബീസു, ഭാര്യ- നസീറ മൂന്ന് മക്കള്‍ ,  ഫിറോസ്( 20) ഫാരീസ് (15) വയസ്സ് ഇരുവരും പഠിക്കുന്നു  മകള്‍ ഫര്‍സാന ( വിവാഹിത)   മരുമകന്‍ നസീബ് .

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി  മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കും, സഹയാത്തിനായി സുഹുര്‍ത്തുക്കളായ ജിബിന്‍ സമദ് കൊച്ചി , ഹാഷിഖ് നാസര്‍  , മുന്‍സീര്‍ വള്ളികുന്നം, നിഹാസ് പാനൂര്‍ , അബ്ദുല്‍ മജീദ്‌ പൂളക്കാടി, റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

 

 

×