ഹൃദയാഘാതം: മലയാളി നഴ്‌സ് റിയാദിൽ നിര്യാതനായി, എറണാകുളം  പിറവം സ്വദേശിയാണ്.

New Update

റിയാദ്: എറണാകുളം  പിറവം സ്വദേശി വിനോദ് വിത്സണ്‍  (35) ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി . ദാറുശ്ശിഫ ആശുപത്രിയിലെ  നേഴ്സ് ആയി ജോലി  ചെയ്തുവരുകയായിരുന്നു.

Advertisment

publive-image

ഭാര്യ വിനിത വിനോദ് നേരത്തെ ശുമൈസി ആശുപത്രിയിൽ നഴ്‌സായിരുന്നു. ഇപ്പോൾ നാട്ടിലാണ്. അഹാൻ വിനോദ്, നിഹാൻ വിനോദ്, തൂലിക വിനോദ് മക്കളാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ തുവ്വൂർ, ശംസു പൊന്നാനി, ഇംഷാദ് മങ്കട, ദഖവാൻ വയനാട് എന്നിവർ രംഗത്തുണ്ട്.

Advertisment