ഹൃദയാഘാതം : റിയാദില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട്, കണ്ണൂര്‍ സ്വദേശികളാണ്.

ജയന്‍ കൊടുങ്ങല്ലൂര്‍
Monday, June 1, 2020

റിയാദ്: സൗദിയില്‍ റിയാദില്‍ ഇന്ന് മൂന്ന് മലയാളികള്‍ ഹൃദയാഘാതം മൂലം മരണപെട്ടു പാലക്കാട് തച്ചമ്പാറ മച്ചന്‍തൊടു സ്വദേശി കള്ളിയത്തൊടി അബു (50) ഹൃദയാഘാതം മൂലം  നിര്യാതനായി. ഭാര്യ റംലയും മകള്‍ റിസ് വാനയും മരുമകന്‍ ജംനാസും റിയാദിലുണ്ട്. മകന്‍ സാനു നാട്ടിലാണ്. ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് സിദ്ദീഖ് തുവ്വൂര്‍, ഫസല്‍ റഹ്മാന്‍ അല്‍റയ്യാന്‍, മുസ്തഫ, അലി മണ്ണാര്‍ക്കാട് എന്നിവര്‍ സഹായത്തിനായി രംഗത്തുണ്ട്.

b. കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഇരിട്ടി ആറളം സ്വദേശി നരിക്കോടന്‍ അശോകന്‍ (57) ആണ് റിയാദിലെ സ്വകാര്യക്ലിനിക്കില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ക്ലിനിക്കിലെത്തിച്ചെങ്കിലും ജീവന്‍  രക്ഷിക്കാനായില്ല. അച്ഛന്‍: കേളു. അമ്മ: കല്യാണി. ഭാര്യ: സലിന. മക്കള്‍: ആതിര, അഞ്ജന. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടി സഹായത്തിനായിട്ടുണ്ട്.

c. പാലക്കാട്  പട്ടാമ്പി കൊപ്പം പ്രഭാപുരം സ്വദേശി പുല്ലാട്ടു പറമ്പില്‍ മൊയ്തു ഹാജിയുടെ മകന്‍ മുസ്തഫ (44) ആണ് റിയാദില്‍ നിര്യാതനായി.  അതീഖയിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായത്.

മാതാവ് : പാത്തുമ്മു . ഭാര്യ: ഉമ്മു സല്‍മ. മക്കള്‍: മാജിദ ഷെറിന്‍, മുഹ്‌സിദ ഷെറിന്‍, ഫാത്തിമ മില്‍ഹ, ഫാത്തിമ മിഫല, മെഹ്ന ഷെറിന്‍.  മൃതദേഹം റിയാദില്‍ മറവു ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകരായ തെന്നല മൊയ്ദീന്‍ കുട്ടി, റഫീഖ് മഞ്ചേരി എന്നിവര്‍ സഹായത്തിനായി രംഗത്തുണ്ട്.

 

×