New Update
ഡല്‍ഹി:കൊറോണ വൈറസ് ലോകത്താകമാനം ഭീതി പടർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്.
Advertisment
വൈറസ് ബാധ മനുഷ്യ ജീവനുകള്‍ എടുക്കുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നു. ആഗോള തലത്തില്‍ അതീവ വേഗതയിലാണ് കൊറോണ വൈറസ് പടരുന്ന് പിടിക്കുന്നതെന്നും യുവരാജ് സിംഗ് പറയുന്നു.
അതോടൊപ്പം ആളുകള്‍ അനാവശ്യമായി ഭയപ്പെടരുതെന്നും, പകരമായി ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സൈറ്റുകള്‍ സന്ദര്‍ശിച്ച് ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.