New Update
കോട്ടയം : ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ശരാശരിയിലും രണ്ടു മുതല്‍ മൂന്ന് ഡിഗ്രിവരെ കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയത്ത് ഇന്നലെ 37 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴയില്‍ 36.4 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ചൂട്.
Advertisment
ഇതോടൊപ്പം വിവിധ ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ചൂട് പതിവിലും കൂടുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണവും പോളിങ്ങും വെല്ലുവിളിയാകും.