കേരളത്തില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് തമിഴ്‌നാട് വെതര്‍മാനും; വിശദാംശങ്ങള്‍ ഇങ്ങനെ

New Update

publive-image

പ്രവചനങ്ങളിലെ കൃത്യതയാണ് 'തമിഴ്‌നാട് വെതര്‍മാന്‍' എന്നറിയപ്പെടുന്ന പ്രദീപ് ജോണിനെ ഏറെ പ്രശസ്തനാക്കുന്നത്. ഓഗസ്റ്റ് മൂന്ന് മുതല്‍ കേരളത്തില്‍ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്.

Advertisment

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേത് എന്ന പോലെ ഈ വര്‍ഷവും കനത്ത മഴ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറയുന്നു.

ഓഗസ്റ്റ് മൂന്ന് മുതല്‍ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ശക്തമായ ജാഗ്രത പുലര്‍ത്തണമെന്നാണ് പ്രദീപ് ജോണിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് അഞ്ച് മുതല്‍ എട്ട് വരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറയുന്നു.

കക്കി ഡാം,  പീരുമേട്, തൊടുപുഴ, പാംബ്ല ഡാം, നിലമ്പൂര്‍, കക്കയം, കുറ്റ്യാടി, പടിഞ്ഞാറത്തറ, വൈത്തിരി, തറിയോട്,  പെരിങ്ങലത്ത്, ലോവര്‍ ഷോളയാര്‍, നേര്യമംഗലം, പിറവം എന്നീ സ്ഥലങ്ങള്‍ അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

ഓഗസ്റ്റ് മധ്യത്തോടെ കേരളത്തിലെ കാലാവസ്ഥ മെച്ചപ്പെടുമെന്നും തമിഴ്‌നാട് വെതര്‍മാന്‍ പറയുന്നു.

https://www.facebook.com/1471936623033617/posts/2929185527308712/

Also read...നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

Advertisment