ന്യൂനമര്‍ദ്ദം ശക്തമാകും, ഇന്നും മഴ; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

New Update

പാലക്കാട്: കനത്തമഴ തുടരുന്ന ഇടുക്കി ജില്ലയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമോ(115 മില്ലിമീറ്റര്‍ വരെ) അതിശക്തമോ ആയ (115 മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ) മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളില്‍ ഒഴികെ ബാക്കിയിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം എത്തുന്നതിന് കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങിയെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Advertisment

publive-image

ശ്രീലങ്കയിലും തെക്ക് കിഴക്കന്‍ അറബിക്കടല്‍ വരെയുമാണ് കാലവര്‍ഷം ഇപ്പോഴുളളത്. ലക്ഷദ്വീപിന് അടുത്ത് 31 ഓടെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമാകും.തുടക്കത്തില്‍ പടിഞ്ഞാറന്‍ തീരത്തിന് സമാന്തരമായി സഞ്ചരിക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍, ഭൂമിയില്‍ വിളളല്‍ കാണപ്പെട്ട സ്ഥലങ്ങള്‍, പ്രളയ സാധ്യതാ പ്രദേശങ്ങള്‍, അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുന്നവര്‍ എന്നിവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണം. കൂടാതെ അധികൃതര്‍ നിര്‍ദേശിക്കുമ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

weather report heavy rain kerala rain
Advertisment