Advertisment

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ കനക്കും; ഇടി മിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യത

New Update

പത്തനംതിട്ട; സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ കനക്കും. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്.

Advertisment

publive-image

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശൂര്‍, പാലക്കാട് , മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. ഇടി മിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്തമഴയും പ്രതീക്ഷിക്കാം.

മലയോരപ്രദേശങ്ങളിലാവും കൂടുതല്‍ ശക്തമായ മഴകിട്ടുക. കന്യാകുമാരിക്ക് തെക്കായി രൂപംകൊണ്ടിട്ടുള്ള ചക്രവാത ചുഴി തുടരുകയാണ്. ഇതിന്റെ സ്വാധീനത്തില്‍ ഞായറാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും.

ഇരുപത്തിയാറാം തീയതിയോടെ തുലാവര്‍ഷം എത്തിച്ചേരും. ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിജാഗ്രത തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പുണ്ട്. ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്.

rain alert
Advertisment