കേരളത്തില്‍ ഇന്നു മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

New Update

തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Advertisment

publive-image

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇന്ന് മറ്റുള്ള ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് മിക്കയിടങ്ങളിലും കഴിഞ്ഞ ദിവസം മുതല്‍ മഴ തുടങ്ങി. ശരാശരി ശക്തിയിൽ ഇടവിട്ടുള്ള മഴയാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നത്. ജൂൺ മൂന്നിന് കാലവ‍ർഷം കേരളത്തിൽ എത്തിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമ‍ർദ്ദത്തിന്റെ സ്വാധീനഫലമായി കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാന വ്യാപകമായി മഴ പെയ്തു തുടങ്ങിയത്.

വെള്ളിയാഴ്ച വരെ കേരളത്തിൽ പൊതുവിലും വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം 17 വരെ പൂർണമായും നിരോധിച്ചിട്ടുണ്ട്.

heavy rain kerala
Advertisment