New Update
ഡല്‍ഹി: അതി ശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ ട്രെയിന്‍, റോഡ്, വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെട്ടു.
Advertisment
ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരണ്ട 50 വിമാനങ്ങളും വൈകും.
People walking and playing cricket on frozen Dal Lake as Srinagar's temperature dips to minus 8.4 after 25 years pic.twitter.com/V5skXn7cGp
— Basit Zargar (باسط) (@basiitzargar) January 14, 2021
ഡല്‍ഹി ഉള്‍പ്പെടെയുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. കശ്മീരില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ദാല്‍ തടാകം പൂര്‍ണമായും തണുത്തുറഞ്ഞു.