അതി ശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ; കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ ട്രെയിന്‍, റോഡ്, വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെട്ടു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 16, 2021

ഡല്‍ഹി: അതി ശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ ട്രെയിന്‍, റോഡ്, വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെട്ടു.

ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരണ്ട 50 വിമാനങ്ങളും വൈകും.

ഡല്‍ഹി ഉള്‍പ്പെടെയുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. കശ്മീരില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ദാല്‍ തടാകം പൂര്‍ണമായും തണുത്തുറഞ്ഞു.

×